It shall be the duty of every citizen of India- to develop the scientific temper, humanism and the spirit of inquiry and reform. [Article 51 A (h) part IV ]- fundemental duties, Constitution of India.

Wednesday, October 14, 2009

കണ്ണും പരിണാമവും

കണ്ണും പരിണാമവും.

രാജു വാടാനപ്പള്ളി


കണ്ണിന്റെ ഘടനാപരമായ സങ്കീർണത അൽഭുതകരമാണ്. എന്നാൽ തലച്ചോറിന്റെ ഘടനയും പ്രവർത്തനവും അതിനേക്കാൾ എത്രയോ സങ്കീർണമാണ്. തലച്ചോറിനു പരിണാമത്തിലൂടെ വികസിക്കാമെങ്കിൽ കണ്ണിനും പരിണാമത്തിലൂടെ രൂപം കൊള്ളാവുന്നതാണ്. കണ്ണു മാത്രമല്ല, ശരീരത്തിലെ ഓരോ അവയവവും പരിണാമത്തിലൂടെയാണു രൂപം കൊണ്ടിട്ടുള്ളത്. മനുഷ്യൻ മാത്രമല്ല, ഇന്നു ഭൂമിയിൽ കാണുന്ന ജീവികളും എന്നെന്നേക്കുമായി അപ്രത്യക്ഷമായ ജീവികളും പരിണാമത്തിലൂടെയാണു രംഗത്തു വന്നിട്ടുള്ളത്.
പൂർവ്വ കാലത്ത് ഒരു ജീവിക്ക് സന്തതി പരംബര ഉണ്ടാകുമ്പോൾ ,അതായത് ജനിതകവസ്തു-DNA-തലമുറകളിലൂടെ പകർത്തപ്പെടുമ്പോൾ അതിൽ ചില വ്യതിയാനങ്ങൾ -മ്യൂട്ടേഷൻസ്- ഉണ്ടാകുന്നു. അത്തരം വ്യതിയാനങ്ങളോടെ ജനിക്കുന്ന ശിശു ആ പരിസ്ഥിതിയ്ക്ക് അനുകൂലമാണെങ്കിൽ ജീവി –ആ ജീൻ- ആ പരിസ്ഥിതിയിൽ ജീവിക്കാനുള്ള അനുകൂലനം നേടുന്നു. അല്ലാത്തവ പുറം തള്ളപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്ന കൊച്ചു കൊച്ചു മാറ്റങ്ങളിലൂടെ ,അനേകായിരം തലമുറകളിലൂടെ ,ലക്ഷക്കണക്കിനു വർഷങ്ങളെടുത്തുകൊണ്ടാണ് ഇന്നു കാണുന്ന ഏതൊരു ജീവിയും ഭൂമിയിൽ ഉൽഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു ദൈവം “ഓം ക്രീം സ്വാഹാ…!” എന്നോ “കുൻ” എന്നോ പറഞ്ഞപ്പോൾ ഓരോ ജീവിയും പൊടുന്നനെ ഉണ്ടായതല്ല.

“കണ്ണു പോലത്തെ ഉൽകൃഷ്ടമായ ഒരു അവയവം പരിണാമം വഴി ഉണ്ടാവില്ല, ആ സൃഷ്ടിക്കു പിന്നിൽ ദൈവമെന്ന മഹാശക്തിയുണ്ട്; അതാണു ഈ കാണുന്ന സകല ചരാചരങ്ങളെയുംസൃഷ്ടിച്ചത്.” ഇതാണു പരിണാമവിരുദ്ധരുടെ വാദം.

കണ്ണിന്റെ വികാസ പരിണാമങ്ങളെ നമുക്കിനി പരിശോധിക്കാം.
ഭൂമിയിൽ ജീവൻ ആവിർഭവിച്ചിട്ട് 400കോടി വർഷത്തോളമായി . വളരെ പഴക്കമേറിയ ഒട്ടേറെ ഫോസിലുകൾ നമുക്ക് കിട്ടിയിട്ടുണ്ട്. അതിൽ ഗ്രീൻലൻഡിൽ നിന്നും സവിശേഷമായ ജീവാംശമടങ്ങിയ ചില പാറകൾ കിട്ടിയിട്ടുണ്ട്. അവയിലെ ജീവാംശത്തിന്റെ പ്രായം 385കോടി വർഷമാണ്. [Paul Davis- The 5th miracle; The search for the origin and meaning of life. P.81,Simon –Schuster.1999.]
അടുത്ത 200 കോടി വഷങ്ങളോളം ഏക കോശജീവികളുടെ കാലമായിരുന്നു. തുടർന്ന് കഴിഞ്ഞ 200 കോടിക്കും 150 കോടിക്കും ഇടയിൽ ബഹുകോശ ജീവികൾ ആവിർഭവിക്കുന്നു. എന്നാൽ 54.5 കോടി വർഷങ്ങൾ തൊട്ടാരംഭിക്കുന്ന കാമ്പ്രിയൻ യുഗം മുതലാണു നമ്മൾ ശരിയായ അർത്ഥത്തിലുള്ള –കണ്ണ്, ഇടവും വലവും, മുൻ വശം പിൻ വശം എന്നിങ്ങനെ വേർതിരിക്കാവുന്ന വിധത്തിലുള്ള – ജീവികൾ പ്രത്യക്ഷപ്പെടുന്നത്. ഈ കാമ്പ്രിയൻ യുഗത്തിലെ ജീവികൾക്ക് കൃത്യമായി കണ്ണുകളുണ്ട്. ഈ ജീവികൾക്ക് കണ്ണുകൾ എവിടെനിന്നു കിട്ടി? സാക്ഷാൽ ദൈവം തമ്പുരാന്റെ ഇടപെടൽ വല്ലതുമുണ്ടോ? ഇല്ല; ജൈവലോകത്തു നടന്ന പരിണാമം തന്നെയാണതിനു കാരണം. അവയ്ക്കു കണ്ണുകൾ കിട്ടിയത് അവയുടെ പൂർവ്വ രൂപങ്ങളിൽനിന്നു തന്നെയാണ്. കാമ്പ്രിയനു മുമ്പുള്ള [54.5 മുതൽ 50.5 കോടി വരെ] ജീവികളുടെ ഫോസിലുകൾ അധികമൊന്നും കിട്ടിയിട്ടില്ല. അതിനു കാരണം , കാമ്പ്രിയനു മുമ്പുള്ള വെൻഡിയൻ യുഗത്തിലെ ജീവികൾക്ക് അസ്ഥികൂടങ്ങളോ പുറം തോടുകളോ ഉണ്ടായിരുന്നില്ല. ഫോസിലായിത്തീരണമെങ്കിൽ അവ വേണം. അതുകൊണ്ട് അവയുടെ ജൈവാംശങ്ങളടങ്ങിയ പാറകളാണു കിട്ടുന്നത്. എന്നാലും അവയ്ക്കും കണ്ണുകളോ അല്ലെങ്കിൽ കണ്ണുകളുടെ പ്രാഗ് രൂപമോ അതുമല്ലെങ്കിൽ വെളിച്ചത്തോടു പ്രതികരിക്കുന്ന visual pigments ഓ ഉണ്ടായിരുന്നു. ഏക കോശ ജീവിയായ യുഗ്ലീനയിലും പ്രകാശത്തോടു പ്രതികരിക്കുന്ന ഒരു ഭാഗം ഉണ്ട്. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. ജീവന്റെ ഉൽപ്പത്തിയുടെ അദ്യ കാലത്തു തന്നെ പ്രകാശത്തോടു പ്രതികരിക്കുന്ന photo recepters എല്ലാ പ്രാചീന ജൈവരൂപങ്ങളിലും ഉണ്ടായിരുന്നു എന്ന്.

നട്ടെല്ലുള്ള ജീവികളിലും നട്ടെല്ലില്ലാത്ത ജീവികളിലും നേത്ര രൂപീകരണത്തിന് ഒരു മാസ്റ്റെർ കണ്ട്രോൾ ജീൻ [pax-6] ഉണ്ട്. പഴയീച്ചയിൽ ഈ ജീനിനെ Eye less എന്നും എലികളിൽ Small eye എന്നും മനുഷ്യനിൽ Aniridia എന്നും പറയും. പഴയീച്ചയുടെ ജീനിൽ വ്യതിയാനം സംഭവിച്ചാൽ അതിനു കണ്ണുണ്ടാവില്ല. മനുഷ്യജീനിൽ വ്യതിയാനം സംഭവിച്ചാൽ കൃഷ്ണമണി ചുരുങ്ങിപ്പോകും. ചിലപ്പോൾ കൃഷ്ണമണി തന്നെയുണ്ടാവില്ല. കാമ്പ്രിയൻ യുഗത്തിലെ ജീവികൾക്കു കണ്ണുണ്ടെങ്കിൽ അതിനർത്ഥം അവരിലും ഈ ജീൻ പ്രവർത്തിക്കുന്നു എന്നാണ്. ഈ കാലത്തെ ജീവികളെ കുറിച്ചു പഠിക്കുന്നതിന് ഏറ്റവും നല്ല ഫോസിൽ ശേഖരം കാനഡയിലെ ബർജസ് ഷെയിൽ ഫോസിൽ ശേഖരമാണ്. ഈ കാലത്തെ ജീവികൾക്ക് നിയതമായ രൂപങ്ങളുണ്ട്. 4സെ മി. വലുപ്പമുള്ള ട്രെയ്ലോ ബൈറ്റുകൾ തൊട്ട് 20 സെ മി. വലിപ്പമുള്ള Thaumaptilon valcotti വരെയുള്ളവ. [കൂടുതൽ അറിയാൻ -Simon Conway Morris, The crucible of creation ; Burges Shale and the rise of the animals, Oxford; 1999]
എന്നാൽ pax-6 എന്ന ജീൻ ഈ ജീവികൾക്കും മുമ്പേ ഉണ്ട്. 60 കോടി വർഷങ്ങൾക്കു മുമ്പേ വെൻഡിയൻ സമുദ്രത്തിൽ തത്തിക്കളിച്ചുകൊണ്ടിരുന്ന ഒരു തരം കൊച്ചു പുഴുവിൽ ഈ ജീൻ -നേത്രവും- ഉണ്ടായിരുന്നു. [Conway Morris p. 8] ഈ ജീവി നട്ടെല്ലികളുടെയും നട്ടെല്ലില്ലാത്തവയുടെയും പൊതു പൂർവ്വികനായിരുന്നു. പിന്നീട് ഈ രണ്ടു വിഭാഗം ജീവികളിലേക്കും ഈ ജീൻ പകർത്തപ്പെടുന്നു. കഴിഞ്ഞ 53 കോടി വർഷങ്ങൾ തൊട്ട് നട്ടെല്ലികൾ രംഗത്തു വരുന്നു. [Jerry A Coyne, Why evolution is true, Oxford, 2009, p. 56] ഈ കാലം മുതൽ സവിശേഷമായ കണ്ണുകൾ രൂപം കൊള്ളുന്നു. നട്ടെല്ലികളുടെ ക്യാമറാ ടൈപ് കണ്ണുകളും നട്ടെല്ലില്ലാത്തവയുടെ സംയുക്ത നേത്രങ്ങളും [compound eyes].

നട്ടെല്ലികൾക്ക്-മത്സ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ [മനുഷ്യനുൾപ്പെടെ] എന്നിവയ്ക്ക് –ക്യാമറ ടൈപ് കണ്ണുകളാണുള്ളത്. നമ്മുടെ കണ്ണുകളിൽ പ്രകാശം ലെൻസിലൂടെ പ്രവേശിക്കുന്നു. റെറ്റിനയിൽ പതിക്കുന്നു. അവിടെയാണ് പ്രകാശത്തോടു പ്രതികരിക്കുന്ന visual pigments നിറഞ്ഞ photo recepters ഉള്ളത്. നമുക്ക് രണ്ടു തരം visual pigments ഉണ്ട്. 1.Rods 2.Cones. Rods നമ്മെ മങ്ങിയ വെളിച്ചത്തിലും രാത്രിയിലും കാണാൻ സഹായിക്കുന്നു. Cones നമുക്കു വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു. Cones ൽ 3 വിഷ്വൽ പിഗ്മെൻസ് ഉണ്ട്. പ്രകാശത്തിന്റെ തരംഗ ദൈർഘ്യം അനുസരിച്ച് അവ ഉത്തേജിക്കപ്പെടുന്നു. ഈ മൂന്നു പിഗ്മെന്റുകൾ പ്രകാശത്തിലെ short wave(SWS), medium wave(MWS), long wave(LWS) എന്നിവയോടു പ്രതികരിക്കുന്നു. നീല നിറം (417 nm), പച്ച (530 nm), ചുവപ്പ് (560nm) എന്നിങ്ങനെയാണവ. [nm=നാനോമീറ്റർ] ഈ അടിസ്ഥാന നിറങ്ങൾ ചേർന്നാണു നമുക്കു വർണക്കാഴ്ച്ച [colour vision] ലഭിക്കുന്നത്. ഇക്കാര്യത്തിൽ നമുക്ക് എന്നു പറയുന്നത് മനുഷ്യർക്ക് എന്ന അർത്ഥത്തിലല്ല. വാലില്ലാ കുരങ്ങുകൾ, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ, എന്നിവയും മനുഷ്യനും ഉൾപ്പെടുന്ന 200 ഓളം ജീവ ജാതികൾ ഉള്ള primates കൾക്ക് എന്നാണുദ്ദേശ്യം. സസ്തനി വിഭാഗത്തിലെ ഒരു ഉപവിഭാഗമാണ് [order ] primates. Cones ൽ ഉള്ള 3 visual pigments ആണു നമുക്ക് full colour vision ലഭ്യമാക്കുന്നത്. അതിനാൽ നമ്മുടെ വർണക്കാഴ്ച്ചയെ Trichromatic vision എന്നു പറയും. ഈ മൂന്നു വിഷ്വൽ പിഗ്മെന്റുകൾ നിർമ്മിക്കപ്പെടുന്നത് opsin എന്ന പ്രോടീൻ കൊണ്ടാണ്. അതായത് നമുക്ക് 3 opsin ജീനുകൾ ഉണ്ട് എന്നർത്ഥം.

വർണപ്രപഞ്ചത്തെ കാണുന്ന കാര്യത്തിൽ ദൈവം ശരിക്കും പക്ഷപാതിത്വം കാണിച്ചു എന്ന് കാണാം. നമുക്ക് കളർ വിഷൻ ഉണ്ടെങ്കിലും കാഴ്ച്ചയുടെ കാര്യത്തിൽ നമുക്കും ദൈവം പാര വെച്ചു. പ്രൈമേറ്റുകളല്ലാത്ത സസ്തനികളെ ദൈവം ശരിക്കും പറ്റിച്ചുകളഞ്ഞു. മറ്റു പല ജീവികൾക്കും മനുഷ്യനെക്കാൾ കാഴ്ച്ചയുണ്ട്. പക്ഷികൾക്കും ചില മത്സ്യങ്ങൾക്കും 4opsin ജീനുകളുണ്ട്. Lamprey പോലത്തെ-ഇതൊരു jaw less മത്സ്യമാണ്- ജീവികൾക്ക് 5 opsin ജീനുകളുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാ വയലെറ്റ് അടക്കമുള്ള വർണ വിസ്മയങ്ങളെ കാണാൻ കഴിയുക ദൈവത്തിന്റെ ഉൽകൃഷ്ട സൃഷ്ടികളായ മനുഷ്യർക്കല്ല, മറിച്ച് പക്ഷികൾക്കും , കീടങ്ങൾക്കും ഉരഗങ്ങൾക്കുമാണ്!. എന്നാൽ സസ്തനികളിലെ പ്രൈമേറ്റ്സ് ഒഴികെയുള്ള മഹാഭൂരിപക്ഷം വരുന്ന ജീവികളോടും കാഴ്ചയുടെ കാര്യത്തിൽ ദൈവം കടുത്ത വഞ്ചനയാണു ചെയ്തത്. കഴിഞ്ഞ ദശകത്തിൽ ഈ വഞ്ചനയുടെ ചരിത്രം പുറത്തു വന്നു. നോൺ പ്രൈമേറ്റുകളായ സസ്തനികൾക്ക് –പശു , ആന, കുതിര, കടുവ – 2opsin ജീനുകളേയുള്ളു. അവർക്ക് പച്ചയിൽനിന്ന് wave length കൂടിയ ചുവപ്പിനെ വേർതിരിച്ചറിയാൻ കഴിയില്ല. സസ്തനികളിലെ ഒരു വലിയ വിഭാഗത്തിന്റെ ഈ നിർഭാഗ്യത്തിനു പിന്നിൽ ദൈവ കാരുണ്യമല്ല, ജൈവ പരിണാമം മാത്രമാണുള്ളത്. ! പരിണാമത്തിന്റെ ശരിയായ ചരിത്രം അറിയുമ്പോഴേ ഇതിന്റെ കാരണം മനസ്സിലാക്കാൻ കഴിയൂ. അതിന് എന്താണു ‘കാമ്പ്രിയൻ എക്സ്പ്ലോഷൻ ‘ എന്നറിയണം.

സവിശേഷമായ ടൂൾ കിറ്റ്

ജീവികൾ അവയുടെ ശരീരനിർമ്മിതിയ്ക്ക് സവിശേഷമായ tool kit –Hox ജീനുകൾ - ഉപയോഗിക്കുന്നു. [ഇവ ശരീരത്തിലെ അടി തൊട്ടു മുടി വരെ നിർണയിക്കുന്ന Master control ജീനുകളാണ്. ഇതു കൂടാതെ വേറെയും മാസ്റ്റെർ കണ്ട്രോൾ ജീനുകളുണ്ട്. ഉദാഹരണം –കണ്ണിന്, pax-6; Tinman ഹൃദയനിർമ്മിതിയ്ക്ക്, . ഇവയാണ് ഒരു ജീവിയുടെ മുൻ വശവും പിൻ വശവും , ഇടതും വലതും, തല മുതൽ വാൽ വരെ എന്നീ ഭാഗങ്ങൾ നിർമ്മിക്കുന്നത്. ഈ സവിശേഷ ടൂൾ കിറ്റ് ജീവികൾക്ക് എങ്ങനെ കിട്ടി?
കാമ്പ്രിയൻ യുഗം തൊട്ടാണു ശരിയായ അർത്ഥത്തിലുള്ള ജീവികൾ പ്രത്യക്ഷപ്പെടുന്നത് എന്നു പറഞ്ഞു. അതായത് കാമ്പ്രിയൻ ജീവികളിൽ ഈ ടൂൾ കിറ്റ് പ്രവർത്തിക്കുന്നു എന്നർത്ഥം. അപ്പോൾ അവർക്ക് ഈ ജീനുകൾ പകർന്നു കിട്ടിയത് അവരുടെ വെൻഡിയൻ പൂർവ്വികരിൽനിന്നു തന്നെ. വെൻഡിയൻ യുഗത്തിലെ കൊച്ചു രൂപങ്ങളെ അപേക്ഷിച്ച് കാമ്പ്രിയനിലെ നിയതരൂപങ്ങളെ കാണുമ്പോൾ കാമ്പ്രിയൻ യുഗത്തിൽ ചില “ജീൻ വിപ്ലവങ്ങൾ ” നടന്നു എന്നു കാണാം. Lancelet-ഈൽ പോലത്തെ കൊച്ചു ജീവി-നട്ടെല്ലികളുടെ തൊട്ടടുത്ത ബന്ധുവാണ്. [നട്ടെല്ലികളുടെ ഉൽപ്പത്തി 53 കോടി വർഷങ്ങൾക്കു മുമ്പ്] . രണ്ടു പേർക്കും കാമ്പ്രിയൻ യുഗത്തിൽ ജീവിച്ചിരുന്ന ഒരു പൊതുപൂർവ്വീകനുണ്ട്. ഈ പൊതു പൂർവ്വികനിൽ നിന്നാണു രണ്ടു വിഭാഗം ജീവികളും പരിണമിച്ചത്. ഈ പൊതു പൂർവ്വികൻ 60 കോടി വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്നു എന്ന് മോളിക്യുലാർ ബയോളജിയിലെ തെളിവുകൾ സൂചിപ്പിക്കുന്നു. മുമ്പു പറഞ്ഞ ജീനുകൾ പൊതു പൂർവ്വീകനിൽ നിന്നും രണ്ടു പേർക്കും കിട്ടുന്നു. Lancelet ന് 13 Hox ജീനുകളുണ്ട്. ഇതിനു കാരണം കാമ്പ്രിയൻ യുഗത്തിൽ നട്ടില്ലികളുടെ Hox ജീൻ ശേഖരത്തിൽ അനവധി ഡ്യൂപ്ലിക്കേഷനുകൾ നടന്നു എന്നതാണ്. നിലവിലുള്ള ജീനുകളിൽ ഡ്യൂപ്ലികേഷൻ നടക്കുമ്പോൾ അവ പഴയതും പുതിയതുമായി വേർ തിരിയുന്നു. അങ്ങനെ അവയ്ക്കു separate function കിട്ടുന്നു. അപ്രകാരം മുമ്പില്ലാത്ത വിധം സവിശേഷതയാർന്ന ജീവികൾ കാമ്പ്രിയനിൽ പ്രത്യക്ഷപ്പെടുന്നു. ഇതാണു കാമ്പ്രിയൻ ജൈവ വൈവിധ്യത്തിനു കാരണം. ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. കാമ്പ്രിയൻ യുഗത്തിൽ നട്ടെല്ലികളുടെ ടൂൾ കിറ്റിൽ ഡ്യൂപ്ലികേഷനുകൾ നടന്നില്ലായിരുന്നെങ്കിൽ ഇന്നുള്ള ജൈവ സഞ്ചയം ഉണ്ടാകുമായിരുന്നില്ല. അതായത് അന്നു നടന്ന മ്യൂട്ടേഷനുകളാണ് പിൽക്കാലത്ത് മത്സ്യത്തെയും തവളയേയും മുതലയേയും തിമിംഗലത്തേയും പക്ഷികളേയും മനുഷ്യനേയും രൂപപ്പെടുത്തിയത്. ആ മനുഷ്യൻ തന്നെയാണ് ഭൂമിയിൽ ജീവന്റെ വികാസം ഇങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാതെ അതിനെല്ലാം ഉത്തരവാദി ദൈവമാണെന്നു സങ്കൽപ്പിച്ചതും അതിന്റെ അടിമയായതും !

കണ്ണിന്റെ ചരിത്രം നോക്കാം :
നട്ടെല്ലികളുടെ ക്യാമറാ ടൈപ് കണ്ണുകൾ പരിസ്ഥിതി ഭേദങ്ങൾക്കനുസരിച്ച് ഒട്ടനവധി തവണ പരിണാമത്തിനു വിധേയമായിട്ടുണ്ട്. കരയിലും ജലത്തിലും അതിനു സവിശേഷതകളുണ്ട്. ജീവികൾ ജലത്തിൽനിന്നു കരയിലേക്കു പ്രവേശിക്കുന്നത് ഡവോണിയൻ യുഗത്തിലാണ്. [41.7 കോടി വർഷം മുതൽ 35.4 കോടി വർഷം വരെ] . ജീവികൾക്കു കയ്യും കാലും വെച്ച് പെട്ടെന്നൊരു ദിവസം കരയിലേക്കോടിക്കയറിയതൊന്നുമല്ല. അതിനു വേണ്ടി ഒട്ടനേകം മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ട്. 37.5 കോടി വർഷം മുമ്പാണ് ഒരു ജലജീവി കരജീവിതത്തിനുള്ള അനുകൂലനം നേടുന്നത്. ഇക്കാലത്തെ സുപ്രസിദ്ധ ഫോസിലാണു Tiktalic. ഇവനും ക്യാമറാ കണ്ണുകളുണ്ട്. കരയിലേക്കു കയറിയ ജീവികളുടെ പൊതു പൂർവ്വീക പരംബരയിൽ പെട്ട ജീവിയാണിത്. [Neil Shubin: Your inner fish, The amazing discovery of 375 million-year-old ancestor, PENGUINE.2009]
36 കോടി വർഷമാവുമ്പോഴേക്കും കരയിലേക്കുള്ള ജീവിതത്തിന് കൂടുതൽ അനുകൂലനം നേടിയ ഫോസിലുകൾ കിട്ടുന്നു. [Acanthostega, Lethyostega] . സവിശേഷമായ കാര്യം അവയ്ക്കും ക്യാമറാ കണ്ണുകളുണ്ട് എന്നതാണ്. ഈ പൊതു പൂർവ്വീകരിൽനിന്നും പിന്നീട് ഉഭയജീവികളും ഉരഗങ്ങളും ഉണ്ടാകുന്നു. അതായത് അവരിലേക്കും പൊതു പൂർവ്വീകരുടെ ജീനുകൾ പകർത്തപ്പെടുന്നു. 22.5 കോടി വർഷങ്ങൾക്കു മുമ്പ് ഉരഗങ്ങളിൽനിന്നു സസ്തനികളുടെ പൂർവ്വീകരും ദിനോസാറുകളുടെ പൂർവ്വീകരുമായി പരിണാമം തിരിഞ്ഞു പോകുന്നു. എന്നാൽ കഴിഞ്ഞ 6.5 കോടി വർഷങ്ങൾ തൊട്ടാണ് സസ്തനികളുടെ വ്യാപനം സംഭവിക്കുന്നത്. ഇക്കാലമാവുമ്പോഴേക്കും കാഴ്ച്ചയുടെ കാര്യത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചു.

നെരത്തെ പറഞ്ഞ ഒരു കാര്യം ആവർത്തിക്കട്ടെ, സസ്തനികളിൽ primateകൾക്കു മാത്രമേ പൂർണ്ണ വർണ്ണ ക്കാഴ്ച്ചയുള്ളു. മനുഷ്യൻ, ഏപ്സ്, ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകൾ എന്നിവയ്ക്ക് 3 opsin ജീനുകൾ ഉണ്ട്. ഇതാണു കളർ വിഷനു കാരണം. എന്നാൽ പശു ,ആന, കടുവ മുതലായവയ്ക്ക് [non primates] 2 opsin ജീനുകൾ മാത്രമുള്ളതിനാൽ full color vision ഇല്ല. മീഡിയം വേവിനും ലോങ് വേവിനും കൂടി ഒറ്റ ജീനേയുള്ളു. പച്ചയും ചുവപ്പും വേർതിരിച്ചറിയാൻ അവയ്ക്കു സാധ്യമല്ല. എന്തുകൊണ്ടാണിതു സംഭവിച്ചത്. ? പ്രകൃതി നിദ്ധാരണമാണിവിടെ നടന്നത്. കാഴ്ച്ചയുടെ ഉൽപ്പത്തിയിലേക്ക് പ്രകൃതി നിർദ്ധാരണം എങ്ങനെ കാരണമാകുന്നുവോ അതേ പോലെ കാഴ്ച്ചക്കുറവിലേക്കും കാഴ്ച്ചയില്ലായ്മയിലേക്കും പ്രകൃതി നിർദ്ധാരണം കാരണമാകുന്നു. ഒരു ജീനിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യം അത് ഉപയോഗിച്ചു കൊണ്ടിരിക്കുക അല്ലെങ്കിൽ അത് നഷ്ടപ്പെടുക എന്നതണ്. ഇതാണു സസ്തനികളിൽ സംഭവിച്ചത്.

കഴിഞ്ഞ 25 കോടി വർഷങ്ങൾ തൊട്ട് സസ്തനികളുടെ പൂർവ്വീകർ രംഗത്തു വരുന്നുവെങ്കിലും അവർക്കു വ്യാപിക്കാനാവുന്നില്ല. അതിനു കാരണം ദിനോസാറിയൻ ആധിപത്യമാണ്. ഇതേ കാലയളവിൽ തന്നെ പ്രത്യക്ഷപ്പെട്ട ദിനോസാറുകൾക്കനുകൂലമായാണു പ്രകൃതി നിർദ്ധാരണം നടക്കുന്നത്. മുപ്പതോളം ജനീറകളിലായി 530 തരം ദിനോസാറുകൾ; പ്രകൃതി അവർക്കായാണു വഴിയൊരുക്കിയത്. അടുത്ത 16 കോടി വർഷം ഭൂമിയിലെ ആധിപത്യം അവർക്കായിരുന്നു. സസ്തനികളുടെ പൂർവ്വീകർ ഒരരികിലേക്ക് ഒതുക്കപ്പെട്ടു. ഇക്കാലത്തെ പകൽ ജീവിതം മുഴുവൻ ദിനോസാറുകൾ കയ്യടക്കി. പകൽ സസ്തനികളുടെ പൂർവ്വീകർക്കു പുറത്തിറങ്ങാൻ പറ്റാതായി. [ദിനോസാറുകളുടെ കയ്യിൽ പെട്ടാൽ തട്ടും !] അതുകൊണ്ട് രാത്രി ജീവിതം അവർക്കു തെരഞ്ഞെടുകേണ്ടി വന്നു. അതായത് രാത്രി ജീവിതത്തിന് അനുകൂലമായ മ്യൂട്ടേഷനുകൾ സംഭവിച്ച സസ്തനി പൂർവ്വീകർ മാത്രം അതി ജീവിക്കുകയും അല്ലാത്തവ പിൻ തള്ളപ്പെടുകയും ചെയ്തു.

രാത്രി ജീവിതത്തിനു കാഴ്ച്ചയല്ല പ്രധാനം. മറിച്ച് മണമാണ് അവശ്യം വേണ്ടത്. അതുകൊണ്ട് മണത്തിനനുകൂലമായ ജീനുകൾ സെലക്റ്റ് ചെയ്യപ്പെട്ടു. രാത്രി ജീവിതത്തിനു കളർ വിഷൻ അനിവാര്യമല്ലാത്തതിനാൽ ദീർഘകാലം കളർവിഷൻ ഉപയോഗമില്ലാതെ വന്നതിനാൽ ആ ജീനുകൾ നഷ്ടപ്പെട്ടു. അപ്രകാരം സസ്തനികളുടെ പൂർവ്വികരിൽ opsin ജീനുകൾ രണ്ടായി ചുരുങ്ങി. പിന്നീട് 6.5 കോടി വർഷങ്ങൾക്കു മുമ്പ് ദിനോസറുകൾ തിരോഭവിക്കുന്നു. അതേ തുടർന്നു സസ്തനികളുടെ വ്യാപനം നടക്കുന്നു. ഇനിയങ്ങോട്ടുള്ള കാലമത്രയും സസ്തനിയുഗമാണ്. ഇനി സസ്തനികൾക്കു പകൽ ജീവിതം സാധ്യമാണ്. പക്ഷെ കളർ വിഷനു വേണ്ടി 2 opsin ജീനുകളേ അവർക്കു പൂർവ്വികരിൽനിന്നും ലഭിച്ചിട്ടുള്ളു. അതുകൊണ്ട് അവർക്കു ഫുൾ കളർ വിഷൻ ഇല്ല. പക്ഷെ സസ്തനിയായ മനുഷ്യനു 3opsin ജീനുകളുണ്ട്. അതുകൊണ്ട് അവനു ഫുൾ കളർ വിഷൻ ഉണ്ട്. അതെങ്ങനെ സംഭവിച്ചു? ദൈവം മനുഷ്യനെ പ്രത്യേകം അനുഗ്രഹിച്ചു എന്നായിരിക്കും സൃഷ്ടിവാദികൾ പറയുക. സത്യം അതല്ല. ഒരു ജീൻ ഡ്യൂപ്ലികേഷൻ ആണതിനു കാരണം. 5.5 കോടി വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രൈമേറ്റ് പൂർവ്വീകന് ഫുൾ കളർ വിഷനുള്ള കഴിവു കിട്ടി. [ Neil Shubin, Your inner fish. P. 153.]
. ഈ കാലത്താണ് ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്ക അടർന്നു മാറി വടക്കേ അമേരിക്കയുമായി കൂടിച്ചേരുന്നത്. ഈ ഭൂഖണ്ഡങ്ങളുടെ പിളർപ്പിനു ശേഷമാണു ആഫ്രിക്കയിലുള്ള നമ്മുടെ പ്രൈമേറ്റ് പൂർവ്വീകനിൽ ഒരു ജീൻ ഡ്യൂപ്ലികേഷൻ നടന്നത്. അതിന്റെ ഗുണം കിട്ടിയത് ഏഷ്യൻ ആഫ്രിക്കൻ പ്രൈമേറ്റുകൾക്കാണ്. അമേരിക്കൻ കുരങ്ങുകൾക്ക്[new world] ഇതിന്റെ പ്രയോജനം കിട്ടിയില്ല. സംഭവിച്ചത് ഇതാണ്. പ്രൈമേറ്റ് പൂർവ്വീകനിൽ മീഡിയം വേവിനും ലോങ് വേവിനും ഉള്ള ജീനിൽ ഡ്യൂപ്ലികേഷൻ സംഭവിച്ചു. അവ പ്രത്യേകം ധർമ്മങ്ങളുള്ള ജീനുകളായി നമ്മുടെ Xക്രോമസോമിൽ സ്ഥാനം പിടിച്ചു. അങ്ങനെ മുമ്പേയുള്ള Short wave ജീനുകളടക്കം നമുക്ക് 3 opsin ജീനുകളായി. അതോടെ നമ്മൾ വർണ്ണക്കാഴ്ച്ചയുള്ളവരായി.
പക്ഷെ കാഴ്ച്ചയുടെ കാര്യത്തിൽ ഈ അനുഗ്രഹം ലഭിച്ചെങ്കിലും മറ്റു ചില കാര്യങ്ങളിൽ നമുക്ക് കഴിവുകൾ നഷ്ടപ്പെടുകയും ചെയ്തു. പ്രൈമേറ്റുകൾ വൃക്ഷങ്ങളിലാണു ജീവിച്ചിരുന്നത്. ഫുൾ കളർ വിഷൻ അവരുടെ ആഹാര ലഭ്യത മെച്ചപ്പെടുത്തി. ചുവന്നു തുടുത്ത പഴങ്ങളെ തിരിച്ചറിയാൻ അതു സഹായകമായി. Tropical പ്രദേശങ്ങളിലെ പകുതിയിലധികം സസ്യങ്ങളുടെ ഇളം തളിരിലകൾ ചുവന്നതാണ്. അത് വളരെയേറെ പോഷകഗുണങ്ങളുള്ളതുമാണ്. അതു തിരിച്ചരിയാനും പ്രൈമേറ്റുകൾക്കേ കഴിയൂ. Non primate കൾക്കു കഴിവില്ല. ശത്രുവിനെ തിരിച്ചറിയാനും ഇണയെ കണ്ടെത്താനും വർണക്കാഴ്ച്ച അവരെ സഹായിച്ചു.

ഇതെല്ലാം നേട്ടങ്ങളാണെങ്കിൽ കോട്ടങ്ങൾ സംഭവിച്ചതു മണത്തിന്റെ കാര്യത്തിലാണ്.
Non primate കളുടെ ഒരു പ്രധാന ഗുണമാണു ഘ്രാണ ശക്തി. അപാരമാണ് അവയ്ക്ക് ഈ ഗുണം. അവ ഭക്ഷണം കണ്ടെത്തുന്നതും ഇണയെ തിരിച്ചറിയുന്നതും ശത്രുവിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതുമൊക്കെ മണം ഉപയോഗിച്ചാണ്. ഒരു ഉദാഹരണം നോക്കാം. എലിയുടെ ജിനോമിൽ 25000 ജീനുകളുണ്ട്. അതിൽ 1000 ജീനുകൾ മണത്തെ പിടിച്ചെടുക്കാനുള്ളതാണ്. പൊതു പൂർവ്വീകനിൽ നിന്നു കിട്ടിയ ഒരു ജീനിൽ നിന്ന് ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ നടന്ന ഡ്യൂപ്ലികേഷൻ വഴിയാണ് ഇത്രയധികം “മണ”ജീനുകൾ ഇണ്ടായത്. ഇവ വ്യത്യസ്തങ്ങളായ പ്രോടീനുകൾ നിർമ്മിക്കുന്നു. [olfactory receptors ]. ഇവയാണു എലിയുടെ മണത്തിന്റെ ലോകം നിയന്ത്രിക്കുന്നത്. മനുഷ്യന്റെ Genome ൽ 800 ജീനുകളുണ്ട് മണത്തിനായി. പക്ഷെ പകുതി ജീനുകളിൽ മാത്രമെ പ്രോടീൻ നിർമ്മിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയിട്ടുള്ളു. ബാക്കി 400 ജീനുകളും എന്നെന്നേക്കുമയി മ്യൂടേഷൻ വഴി നിശ്ചലമാക്കപ്പെട്ടു. [Jerry A Coyne, Why evolution is true , p.74-75. OXFORD .2009] മനുഷ്യനിൽ എന്തുകൊണ്ടിതു സംഭവിച്ചു?
നമ്മുടെ പ്രൈമേറ്റ് പൂർവ്വീകന് ഫുൾ കളർ വിഷൻ ലഭിച്ചപ്പോൾ അവർ പകൽ ജീവിതത്തിലേക്കു നീങ്ങി. അവിടെ കാഴ്ച്ചയാണു പ്രധാനം. മണമല്ല. അങ്ങനെ കാഴ്ച്ച പ്രധാനമായപ്പോൾ മണം അപ്രധാനമായി. അതുകൊണ്ട് വളരെയധികം “മണ” ജീനുകൾ നമ്മുടെ DNA യിൽ inactive ആയി കിടപ്പുണ്ട്. ഫോസിൽ പോലെ ! ഈ ജീൻ ഫോസിലീകരണം പ്രൈമേറ്റുകളിൽ വ്യത്യസ്ത തോതുകളിലാണ്. കൊളോബസ് കുരങ്ങുകളിലും ഏഷ്യൻ ആഫ്രിക്കൻ കുരങ്ങുകളിലും ഇത് 29% ആണ്. ചിമ്പൻസിയിലും ഗറില്ലയിലും 33% . മനുഷ്യനിൽ 50% . ഒരു ജീൻ ഉപയോഗിച്ചുകൊണ്ടിരുന്നില്ലെങ്കിൽ അതു നഷ്ടപ്പെടുമെന്നാണിതു കാണിക്കുന്നത്.

ഇതു തിരിച്ചും സംഭവിക്കാം. അതായത് വെളിച്ചത്തിന്റെ ലോകത്തുനിന്ന് ഇരുൾ നിറഞ്ഞ ലോകത്തേക്കും ജീവിത പരിസരം മാറാം. അത്തരം ഒട്ടനേകം ജീവികളുണ്ട്. ഒരുദാഹരണം നോക്കാം. Blind mole rat–ഒരു തരം മണ്ണു തുരപ്പൻ എലി- അധിക സമയവും മണ്ണിനടിയിൽ മാളത്തിലാണു ജീവിക്കുന്നത്. ഇരുൾ നിറഞ്ഞ ആ ജീവിതത്തിന് കണ്ണുകളുടെ ആവശ്യം കുറവാണ്. മണത്തിന്റെ ലോകമാണവിടെ. എങ്കിലും ആ ജീവിക്കു കണ്ണുണ്ട്. പക്ഷേ കാഴ്ച്ച ശക്തിയില്ല. കണ്ണുകളുടെ ഉപയോഗം കുറഞ്ഞപ്പോൾ അതിനു ചുറ്റും ഒരു തൊലി വന്നു മൂടി. ആ തൊലി വിടർത്തി നോക്കിയാൽ കണ്ണു കണാം. കാഴ്ച്ചയില്ലാത്ത കണ്ണ് ഒരു അവശിഷ്ട അവയവമായി ഈ ജീവിയിൽ നിലനിൽക്കുന്നു. 2.5 കോടി വർഷങ്ങൾക്കു മുമ്പ് കാഴ്ച്ചശക്തിയുള്ള Rodentsൽ നിന്നാണ് Blind mole rat ന്റെ പരിണാമം എന്നാണു മോളിക്യുലാർ തെളിവുകൾ സൂചിപ്പിക്കുന്നത്. . അവയവം –ജീൻ- അതു ഉപയോഗിച്ചു കൊണ്ടിരിക്കണം . അല്ലെങ്കിൽ അത് അപ്രസക്തമാവും എന്നാണിതു സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ജിനോമിൽ 30000 ത്തോളം ജീനുകളുണ്ട്. അതിൽ 2000 ജീനുകൾ pseudo gene-dead gene- ആണ്. അവയിൽ പ്രോടീൻ നിർമ്മിക്കുന്നതിനുള്ള കോഡ് ഇല്ല. അവ ശാശ്വതമായി നിശ്ചലമാക്കപ്പെട്ടു. അതേ സമയം ഈ നിർജ്ജീവ ജീനുകൾ നമ്മുടെ പരിണാമ ബന്ധുക്കളിൽ സജീവമാണു താനും. Jerry Coyne പറയുന്നത് നമ്മുടെ ജിനോം ഇത്തരം നിർജ്ജീവ ജീനുകളുടെ ഒരു ശവപ്പറമ്പാണെന്നാണ് !. ഈ ശവപ്പറമ്പിലെ മൃത ജീനുകൾ നാം വന്ന വഴിയേതെന്നു സൂചിപ്പിക്കുന്ന ഒന്നാം തരം ദൃഷ്ടാന്തങ്ങൾ തന്നെയാണ്.

നിലവിലുള്ള ജീവികളിൽനിന്നും കോടിക്കണക്കിനു വർഷങ്ങളിലൂടെ അനേകം തലമുറകളിലൂടെ സംഭവിച്ച പരിണാമത്തിന്റെ ഫലമായാണു നാം ഉണ്ടായിട്ടുള്ളത് എന്ന് ഈ തെളിവുകൾ അനിഷേധ്യമായി സ്ഥാപിക്കുന്നു. നമ്മൾ എത്ര കഠിനമായ പരിണാമനിഷേധിയായാലും ദൈവ വിശ്വാസിയായാലും ശരി നമ്മുടെ ജനിതക മാപ്പിൽ നാം എവിടെനിന്നു വന്നു എന്നതിന്റെ തെളിവുകൾ കൊത്തി വെച്ചിട്ടുണ്ട്. ഒരു വിശ്വാസി എത്ര കുളിച്ചാലും തേച്ചാലും മാഞ്ഞു പോകുന്നതല്ല പ്രകൃതി നിർദ്ധാരണം വഴി സംഭരിക്കപ്പെട്ട ആ തെളിവുകൾ !

------
മുഖ്യ അവലംബം: Sean B Carroll, The making of the fittest; DNA and the ultimate forensic record of evolution Quercus-2008.



(ഫൈസൽ കൊണ്ടോട്ടിയും മറ്റും പരിണാമവാദത്തിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ വായിച്ച എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ലേഖനമാണിവിടെ പോസ്റ്റ് ചെയ്യുന്നത്.
ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർക്ക് ഈ ചർച്ചയിൽ പങ്കെടുക്കാം . )

29 comments:

  1. പാരീസ്‌: പരിണാമ ചരിത്രത്തിലെ വിട്ടുപോയ കണ്ണികളിലൊന്നുകൂടി പൂരിപ്പിച്ചുകൊണ്ട്‌ 'പുതിയൊരു' പറക്കും ഉരഗത്തിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി. ജീവ പരിണാമം എപ്പോഴും മന്ദഗതിയിലാകണമെന്നില്ലെന്ന ആശയത്തിനു ബലമേകുന്ന ഈ കണ്ടെത്തല്‍ മനുഷ്യപരിണാമത്തെക്കുറിച്ചുള്ള പല സംശയങ്ങള്‍ക്കും ഉത്തരമേകുമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ കരുതുന്നത്‌.

    പതിനാറു കോടി വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന കാക്കയുടെ വലുപ്പമുള്ള പറക്കും ഉരഗത്തിന്റെ ഫോസില്‍ വടക്കുകിഴക്കന്‍ ചൈനയില്‍നിന്നാണ്‌ കണ്ടെടുത്തത്‌.

    ചാള്‍സ്‌ ഡാര്‍വിന്റെ 200-ാം ജന്മവാര്‍ഷികാഘോഷവേളയില്‍ വെളിപ്പെട്ട ജീവിക്ക്‌ ഡാര്‍വിനോറ്റെറസ്‌ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഡാര്‍വിന്റെ ചിറകുകള്‍ എന്നര്‍ഥം. ആദ്യത്തെ പക്ഷിയായ ആര്‍ക്കിയോറ്റെറിക്‌സ്‌ ഉടലെടുക്കുന്നതിനും ഒരു കോടി വര്‍ഷംമുമ്പ്‌ ജുറാസിക്‌ കാലത്തിന്റെ പാതിക്കുശേഷമാണ്‌ ഡാര്‍വിനോറ്റെറസ്‌ ജീവിച്ചിരുന്നത്‌.

    റ്റെറോസോറസ്‌ എന്നു വിളിക്കുന്ന പറക്കും ഉരഗങ്ങളുടെ രണ്ടിനം ഫോസിലുകളാണ്‌ മുമ്പു കിട്ടിയിരുന്നത്‌. നീണ്ട വാലുള്ള ആദിമ വിഭാഗവും കുറിയ വാലുള്ള ഭീമന്‍ പിന്‍ഗാമികളും. രണ്ടിനുമിടയിലെ ഫോസിലുകളുടെ അഭാവം ഏറെക്കാലം ജീവശാസ്‌ത്രജ്ഞരെ അലട്ടിയിരുന്നു. പറക്കും കുഞ്ഞുരഗങ്ങളില്‍നിന്ന്‌ ആകാശം അടക്കിവാണ ഭീകരന്‍മാരിലേക്കുള്ള പരിണാമം എങ്ങനെയായിരുന്നെന്നു വിശദീകരിക്കാന്‍ തെളിവുകളുടെ അഭാവം തടസ്സമായി.

    ഇത്തരം വിട്ടുപോയ കണ്ണികളാണ്‌ പരിണാമവാദത്തിന്റെഎതിരാളികള്‍ ആയുധമാക്കിയിരുന്നത്‌. എന്നാല്‍ വിട്ടുപോയ തെളിവുകള്‍ പലതും കിട്ടാനിരിക്കുന്നേയുള്ളൂവെന്ന്‌ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ്‌ ഡാര്‍വിന്‌ അറിയാമായിരുന്നു. നീണ്ട വാലും ദീര്‍ഘിച്ച താടിയെല്ലുകളും മൂര്‍ച്ചയേറിയ പല്ലുകളും എങ്ങനെയും തിരിക്കാവുന്ന കഴുത്തുമാണ്‌ ഡാര്‍വിനോറ്റെറസിന്‌. പറന്നുനടന്ന്‌ ചെറുജീവികളെ ഇരയാക്കിയാണിത്‌ കഴിഞ്ഞിരുന്നതെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ കരുതുന്നത്‌.

    നീണ്ട വാല്‍ ഒഴിച്ചാല്‍ ഡാര്‍വിനോറ്റെറസിന്റെ ശരീരഭാഗങ്ങളെല്ലാം പിന്‍ഗാമിയുടേതിനു സമാനമാണ്‌. പരിണാമം പുരോഗമിക്കുന്നത്‌ ഓരോ അവയവത്തിനും മാറ്റംവന്നു മന്ദഗതിയിലല്ല എന്ന വാദത്തിനു കരുത്തു പകരുന്നതാണീ വസ്‌തുത. ഒരു കൂട്ടം അവയവങ്ങള്‍ക്ക്‌ ഒരുമിച്ചു മാറ്റംവന്ന്‌ ചിലപ്പോള്‍ ദ്രുതഗതിയില്‍ പരിണാമം മുന്നേറും. മനുഷ്യന്റെ വരവും ഇത്തരമൊരു ദ്രുതപരിണാമത്തിലൂടെയായിരുന്നിരിക്കണമെന്ന്‌ ശാസ്‌ത്രജ്ഞര്‍ കരുതുന്നു. ചൈനയിലെയും ബ്രിട്ടനിലെയും ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍ 'ബ്രിട്ടീഷ്‌ ജേണല്‍ പ്രൊസീഡിങ്‌സ്‌ ഓഫ്‌ ദ റോയല്‍ സൊസൈറ്റി ബി'യിലാണ്‌ പ്രസിദ്ധീകരിച്ചത്‌.
    മാതൃഭൂമി-15-10-09

    ReplyDelete
  2. രണ്ടാം ഭാഗവും കൂടി ചേർത്ത് ലേഖനം പൂർത്തിയാക്കിയിട്ടുണ്ട്.

    രാജുവിനു നന്ദി.

    ReplyDelete
  3. valare ulkkashchayulla lekhanam. print eduthu sookshikkenda saadhanam!

    ReplyDelete
  4. 'ഇങ്ങനെ സംഭവിക്കുന്ന കൊച്ചു കൊച്ചു മാറ്റങ്ങളിലൂടെ ,അനേകായിരം തലമുറകളിലൂടെ ,ലക്ഷക്കണക്കിനു വർഷങ്ങളെടുത്തുകൊണ്ടാണ് ഇന്നു കാണുന്ന ഏതൊരു ജീവിയും ഭൂമിയിൽ ഉൽഭവിച്ചത്.'

    ഇത് നമ്മുക്ക് വിശ്വസിക്കാം കാരണം ഇത് പറഞ്ഞത്
    [Paul Davis- The 5th miracle; The search for the origin and meaning of life. P.81,Simon –Schuster.1999.]ന്റെ അടിസ്ഥാനത്തിലാണ്

    ജീവികള്‍ ദൈവത്തിന്റെ സൃഷ്്ടിയാണെന്ന് പറഞ്ഞത് ബൈബിളും ഖുര്‍ആനുമാണ്. അതുകൊണ്ട് നമ്മുക്ക് അത് തള്ളിക്കളയാം ഇതാണ് യുക്തിവാദത്തെന്റെ പരമയുക്തി.

    ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായില്ലേ കണ്ണ് പരിണമിച്ചുണ്ടായതാണ് ദൈവം സൃഷ്്ടിച്ചതല്ലെന്ന്. ഇനി ആരും കണ്ണിന്റെ കാര്യം പറഞ്ഞ് പരിണാമവാദത്തെ തള്ളരുത്. അഥവാ അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് 'കാമ്പ്രിയൻ എക്സ്പ്ലോഷൻ ‘അറിയില്ല എന്ന പഴികേള്‍ക്കേണ്ടിവരും മനസ്സിലായോ. മതവിശ്വാസകളുടെ ഓരോ പിടിവള്ളിയും ഇങ്ങനെ അറുത്ത് കളഞ്ഞാല്‍ മതവിശ്വാസികള്‍ കുറ്റിയറ്റുപോകുമല്ലോ.

    ReplyDelete
  5. ശാസ്ത്രീയവും വസ്തുനിഷ്ഠവും യുക്തിസഹവുകായ നിരവധി തെളിവുകളുടെ പിന്‍ബലത്തോടെ ശാസ്ത്രം അനുഭവവേദ്യമാക്കി നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയും, പ്രാകൃത കാല‍ത്തു മനുഷ്യന്‍ തന്റെ പരിമിത ഭാവനകളില്‍ മെനഞ്ഞുണ്ടാക്കിയ മുത്തശ്ശിക്കഥകളും ഒരു പോലുള്ള “വിശ്വാസ” ങ്ങളായി കാണുന്നവര്‍ സഹതാപമേ അര്‍ഹിക്കുന്നുള്ളു.
    അല്ലാഹു എന്ന ദൈവം കളിമണ്ണു കുഴച്ചു സ്വന്തം മുഖഛായയിലും വലിപ്പത്തിലും രൂപത്തിലും ഒരു ശില്‍പ്പമുണ്ടാക്കി അതിന്റെ മൂക്കില്‍ ഊതിയപ്പോള്‍ മനുഷ്യന്‍ ഉണ്ടായി എന്നു വിശ്വസിക്കുന്നതു പോലെയാണോ ജനിതകശാസ്ത്രത്തിന്റെ കണ്ടു പിടുത്തങ്ങളുടെ [ആര്‍ക്കും പരിശോധിച്ചു ബോധ്യപ്പെടാവുന്ന]അടിസ്താനത്തിലുള്ള ശാസ്ത്ര നിഗമനങ്ങളും ?
    സൌരയൂഥ സിദ്ധാന്തം തെളിയിക്കപ്പെട്ടതോടെ ത്തന്നെ മതവും വെളിപാടും പൊളിഞ്ഞു പാളീസായതല്ലേ? പിന്നെയും ആ വെളിപാടുകളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചരഹസ്യങ്ങള്‍ അന്യേഷിച്ചു നടക്കുന്നത് വിഡ്ഡിത്തമല്ലാതെ മറ്റെന്താണ്?

    ReplyDelete
  6. മനുഷ്യന്റെയും ഇതരജീവികളുടെയും അടിസ്ഥാന പദാര്‍ത്ഥങ്ങളും ഘടനയും ഒന്നു തന്നെയാണല്ലോ. നേരിയ വ്യത്യാസന്മാണു ജന്തുക്കള്‍ തമ്മിലും മനുഷ്യരും അടുത്തു നില്‍ക്കുന്ന ജന്തുക്കളും തമ്മിലുമൊക്കെയുള്ളത്. മനുഷ്യനെ മാത്രമാണോ ദൈവം മണ്ണു കുഴച്ചുണ്ടാക്കിയത്? അപ്പോള്‍ മറ്റു ജന്തുക്കളുടെ ഘടനയിലും ഇതേ “മണ്ണിന്റെ” ഘടകങ്ങളാണുള്ളതെങ്കില്‍ ഓരോ ജീവിയേയും ദൈവം പ്രത്യേകം പ്രത്യേകം കുഴച്ചുണ്ടാക്കി ഊതിയതാകണം. അങ്ങനെയെങ്കില്‍ ചുറ്റുപാടുകള്‍ക്കനുസരിച്ചുള്ള അനുകൂലനമൊന്നും നടക്കാനിടയില്ല. ഒരു ജീവി മറ്റൊരു ജീവിയായി പരിണമിക്കാനും പാടില്ല. അതൊക്കെ ദൈവനിശ്ചയത്തിനെതിരാകും. അതോ മനുഷ്യരെ പരിണാമവാദികളാക്കാനുള്ള കുതന്ത്രം എന്ന നിലക്കായിരിക്കുമോ ദൈവം ചിമ്പാന്‍സിക്കുരങ്ങിനെയൊക്കെ ഉണ്ടാക്കി വെച്ചത്? അതോ പിശാചിന്റെ പണിയാകുമോ ഇതൊക്കെ? മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് അവിശ്വാസികളാക്കാന്‍. !!

    ReplyDelete
  7. പരിണാമം തെളിയിക്കപ്പെടുന്നതോടെ ‘ദൈവ’ത്തിനു കുഴപ്പമൊന്നും സംഭവിക്കുന്നില്ല. കുര്‍ ആനും ബൈബിളും പരിചയപ്പെടുത്തുന്ന “കൊശവന്‍” ദൈവത്തിന്റെ കാര്യമേ പരുങ്ങലിലാവൂ. കൊള്ളാവുന്ന എത്ര ദൈവങ്ങള്‍ വേറെയുണ്ടിവിടെ !

    ReplyDelete
  8. ജീവികള്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്ന വാദം ഇവിടെ പരിണാമം തള്ളിക്കളയുന്നുണ്ടോ?
    പരിണാമം ഉണ്ടാക്കുന്നതും ദൈവമാണെന്നു പറയാവുന്നതല്ലേയുള്ളു.
    ഇവിടെ ദൈവമല്ല പരിഹാസ്യനാകുന്നത്. മതവെളിപാടുകളാണ്. ലതീഫിനറിയുമോ? ഇസ്ലാമിലും പരിണാമത്തെ ശരിവെക്കുന്ന വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. കളിമണ്ണു കുഴക്കുക എന്നത് പദാര്‍ത്ഥ പരിണാമത്തിന്റെ ഒരു ആലങ്കാരിക ഭാഷയാണെന്നു വ്യാഖ്യാനിക്കാമല്ലോ. അകാശം പുകയായിരുന്നുവെന്നും അതും ഭൂമിയും ഒട്ടിക്കിടക്കുകയായിരുന്നു വെന്നും പറഞ്ഞതിനെയാണല്ലോ ബിഗ് ബാങ് തിയറിയാക്കി നമ്മള്‍ വേവിച്ചെടുത്തത്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണമാണല്ലോ നമ്മള്‍ വ്യാഖ്യാനിച്ചു മുതുകില്‍ ഫിറ്റു ചെയതത്. അല്ലാഹു ചപ്പാത്തി പോലെ പരത്തി വിരിച്ചു വെച്ച ഭൂമിയെ നമ്മള്‍ വ്യാഖ്യാനം കൊണ്ട് ഉരുട്ടി ഗോതമ്പുണ്ട യാക്കിയില്ലേ? അത്രയൊന്നും ആയാസപ്പെടാതെ ത്തന്നെ നമുക്കു പരിണാമം “കളിമണ്ണാ“ക്കാവുന്നതേയുള്ളു. ജമാ അത്തുകാരുടെ IPH ല്‍നിന്നു തന്നെ അങ്ങനെയൊരു വ്യാഖ്യാനവുമായി ഒരു പുസ്തകം മുമ്പ് അച്ചടിച്ചിരുന്നു. അഭിപ്രായവ്യത്യാസം കാരണം അതു പിന്നെ പുറത്തിറക്കിയില്ല. ചിലപ്പോള്‍ അവരുടെ അട്ടത്തു കയറി പരിശോധിച്ചാല്‍ അതിന്റെ കോപ്പികള്‍ കണ്ടത്താനാവും.

    ReplyDelete
  9. “വായിക്കുക“ എന്നു പറഞ്ഞുകൊണ്ടാണു ദൈവം തന്റെ വെളിപാടിനു തുടക്കം കുറിക്കുന്നതെന്നു കുര്‍ ആന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് അക്ഷരങ്ങള്‍ നോക്കി വായിക്കേണ്ടി വരുമെന്നും ടിവിയും മോണിറ്ററും നോക്കിയിരിക്കേണ്ടി വരും എന്നൊന്നും ഈ ദൈവത്തിനു മുന്‍ കൂട്ടി അറിയാന്‍ കഴിഞ്ഞില്ല എന്നതിനു നമ്മുടെ കണ്ണുകള്‍ തന്നെയാണു തെളിവ്. മനുഷ്യര്‍ക്ക് സ്തൂലമായ കാഴ്ച്ചക്കു മാത്രം ഉതകുന്ന കണ്ണുകളാണു പ്രകൃതി തന്നത്. പ്രായമാകും തോറും കണ്ണിന്റെ പരിമിതമായ സൂക്ഷ്മ ക്കാഴ്ച്ചയും നഷ്ടമാകുന്നു. എക്സ്ട്രാ ഫിറ്റിങ്സില്ലാതെ വായനയോ എഴുത്തോ ഒന്നും നടക്കാത്ത സ്ഥിതിയാണു ഭൂരിപക്ഷം പേര്‍ക്കും. പ്രായമാകാത്തവരില്‍ തന്നെ പകുതിയോളം പേര്‍ക്കു കണ്ണട വേണമെന്നതാണവസ്ഥ. പരുന്തിനും മറ്റും അതി സൂക്ഷ്മമായ കാഴ്ച്ചക്കു പറ്റിയ കണ്ണുകള്‍ സംവിധാനിച്ച “ദൈവം” മനുഷ്യര്‍ക്കു വേണ്ടി നിര്‍മ്മിച്ച കണ്ണുകള്‍ വളരെ നിലവാരം കുറഞ്ഞതായിപ്പോയ്യി ! എന്താവാം കാരണം?

    ReplyDelete
  10. നിങ്ങള്‍ക്ക്‌ ധൈര്യമായി മുന്നോട്ടു പോകാം
    എവിടെയും സത്യമേ ജയിക്കുകയുള്ളൂ
    തെളിവുകളാണ് ഇവിടെ സംസാരിക്കുന്നത്
    ഒരു ജാബിരും ലതീഫുമല്ല എന്നുനര്തട്ടെ
    നന്ദന

    ReplyDelete
  11. ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി
    ഇവിടെ വായിക്കാം

    ReplyDelete
  12. ഭൂമിയിൽ ജീവൻ ആവിർഭവിച്ചിട്ട് 400കോടി വർഷത്തോളമായി . ..

    IN BRIGHT's blog it was like this:പ്രപഞ്ചത്തിന്റെ പ്രായം 15 ബില്യണ്‍ വര്‍ഷങ്ങള്‍ എന്നാണ് കണക്കാക്കീട്ടുള്ളത്
    which is true.pls correct me.

    ReplyDelete
  13. രാജുവിന്റെ ലേഖനം അതിഗംഭീരം തന്നെ. പരിണാമത്തെ കുറിച്ച് നല്ല ധാരണ ലഭിക്കും. ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞത് പോലെ ഇതൊന്നും മത വിശ്വാസികളുടെ തലയില്‍ കയറുകയില്ല. മത പണ്ടിതന്മാരാനെങ്കില്‍ ഖുര്‍ ആന്‍ വാക്യങ്ങളെ അറബിഭാഷയുടെ പ്രത്യേകതകളും അതിന്റെ വ്യാകരണവും ഒക്കെ വിശദീകരിച്ചു പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചുണ്ടാക്കും. അവര്‍ പറയും, ശരിയാണ് കണ്ണ് ഉണ്ടായതൊക്കെ പരിണാമം കൊണ്ടാവാം. പക്ഷെ എല്ലാ കാരണങ്ങളുടെയും കാരണമായ ദൈവമാണ് പരിണാമത്തിന്റെ പ്രേരക ശക്തി.

    ReplyDelete
  14. ലേഖനം കൊള്ളാം. ഇഷ്ടപ്പെട്ടു.

    ReplyDelete
  15. sanchari said...
    കഷ്ടം ------------------------------------------------------------------ athilum....kashttam......................................................................

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. [[ഭൂമിയിൽ ജീവൻ ആവിർഭവിച്ചിട്ട് 400കോടി വർഷത്തോളമായി ....

    IN BRIGHT's blog it was like this:പ്രപഞ്ചത്തിന്റെ പ്രായം 15 ബില്യണ്‍ വര്‍ഷങ്ങള്‍ എന്നാണ് കണക്കാക്കീട്ടുള്ളത്
    which is true.pls correct me ]]]

    ഇതിലെന്താണ് കുഴപ്പം നിലംബുരാന്‍? പ്രപഞ്ചം ഉണ്ടായി അനേക കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭൂമി ഉണ്ടാകുന്നതും, അതില്‍ ജീവന്‍ ആവിര്‍ഭവിക്കുന്നതും..

    ReplyDelete
  18. Unlike what is said above, Cambrian Explosion does not explain the evolution of eye or brain, it basically talks about a particular period of time when a whole lot of creatures appeared in a much shorter time. There is no clear logical explanation to either the evolution of eye nor the evolution of brain.

    ReplyDelete
  19. Our planet has many animals which doesnt even have eyes.I mean doesnt need to see to survive.Their anatomy has adapted with respect to their surroundings.This also is in line with Darwin's theory.
    Eg:- http://en.wikipedia.org/wiki/Spalax

    ReplyDelete
    Replies
    1. We can easily understand that theory of evolution is a fallacy if we try to explain some of the simple facts about the evolution of an eye. Lets take preservation of scan order Can you explain how the scan order of eye is preserved from the retina to the brain. If you dont understand my question here is the explanation : Eye works in much that same way as a digital camera. The picture formed at the retina is picked up pixel by pixel using photo-cells in the retina. Information in each photo cell is carried to the brain using a parallel connection of neuron cells from eye to brain. That means neuron corresponding to pixel number 1 in retina is correctly identified as pixel number 1 by brain. There are millions of such wires (neurons) connected in the right order. How can this be explained using evolution. Start from a retina with no scan order no lens and no focal length adjustment(the so called ancestor of an eye).

      Delete