It shall be the duty of every citizen of India- to develop the scientific temper, humanism and the spirit of inquiry and reform. [Article 51 A (h) part IV ]- fundemental duties, Constitution of India.

Wednesday, December 22, 2010

അമ്മിഞ്ഞയും ഇസ്ലാമും !

Adult Breastfeeding Establishes "Maternal Relations"...

Sounds to Me Like Some Countries Have Mommy Issues...

As many of us know, women and men in Saudi Arabia must be careful not to mingle, as the insanely strict Islamic law bans mixing between the sexes who are not related. Recently, the Saudis have issued a fatwa that forces women who come into contact with unrelated men on a regular basis to breastfeed them so that they can be considered “relatives” and not potential lovers. The strangest part is, this isn’t the actual issue at hand. The issue is, how do the men get the milk? I know, it just gets weirder.
According to the Gulf News, Sheikh Al Obeikan, a consultant to the Ministry of Justice and an adviser to the royal court stated, “the man should take the milk, but not directly from the breast of the woman. He should drink it and then becomes a relative of the family, a fact that allows him to come in contact with the woman without breaking Islam’s rules about mixing.”

This fatwa applies to men who regularly come into contact with the same woman, or men who live in the same house with a woman. The woman has to pump her breast milk into a glass and give it to the unrelated male. Doesn’t that sound appetizing?

But, not all agree with giving the milk in such a way. Oh, no. Another high-profile sheik, Abi Ishaq Al Huwaini, believes that the men should suckle the breast milk directly from the woman’s breast. Now we are talking! How is it that you can get close enough to suckle, though, without getting thrown in jail? If the genders aren’t allowed to mix, how could you do this without the religious police on your ass? This is serious stuff! Under this strict Islamic law, women aren’t allowed to vote, drive, or leave the country without the consent of a male “guardian”.

For example, in March 2009, a 75 years old Syrian widow named Khasmisa Mohammad Sawadi---I repeat---75 years old---was sent to jail for six months and given forty lashes after the religious police found out that two men (who were not her relatives) were in her home, delivering bread. Now, did they really think she was getting it on with these two delivery boys? Give me a break! And, even if she was, who cares? Why the obsession over what goes on behind closed doors between consenting adults?

In order to escape punishment, one of the two men, Fahd, explained to police that Sawadi had breast-fed him as an infant, so he was allowed to be there. But, later, the judge ruled that it couldn’t be proven that he was her “breast milk son.” He was given forty lashes and received four months in jail. His friend received sixty lashes and six months in the slammer. Sounds like this judge needs his mommy. Someone’s a wittle cranky.

But, how did this whole breast milk controversy start, anyway? The originator of the adult breast-feeding fatwa was issued in Egypt three years ago. Ezzat Attiya, an Egyptian scholar, was expelled from al-Azhar University (one of the top Sunni Islam universities) for advocating breast-feeding of men as a way to get around not being able to mingle with the opposite sex. Clever, clever. A year later, he was reinstated.

Soon after the fatwa was issued in Saudi Arabia, a woman threatened to file a lawsuit against a bus driver in the country’s Eastern Region after he reportedly told her that he wanted to suckle milk from her breast. Great, just what the women of Saudi Arabia need. More men thinking they own the rights to women’s bodies, specifically, breasts.

Under Islamic law, women are told to breast-feed their babies until they are two years old. It is common for sisters to breast feed their nephews so that they and their daughters will not have to cover their faces in front of them when they get older. The snazzy term for this is called “breast milk sibling.”

However, breast milk siblings must be breast fed five times before the age of two for this to hold water...or in this case...milk. Islam forbids sexual relations between a woman and man that she breast fed as an infant. They can be alone together because he isn’t considered a potential mate. What’s with all the crazy rules inside of rules? No wonder people are constantly fighting and confused over there! They don’t even know which end is up!

Blogger Eman Al Nafjan said that many in Saudi Arabia are disgusted by this fatwa.

“The whole issue just shows how clueless men are. All this back and forth between sheiks and not one bothers to ask a woman if it’s logical, let alone possible to breastfeed a grown man five fulfilling breast milk meals.” She blogs.

“Moreover, the thought of a huge hairy face at a woman’s breast does not evoke motherly or even brotherly feelings. It could go from the grotesque to the erotic but definitely not maternal.”

Al Nafjan goes on to say to AOL News Friday, “We have many important issues that need discussing. It’s ridiculous to spend time talking about adult breast-feeding.”

Thank you, Al Nafjan for pointing out the “glitch” in this absurd plan! How would breast feeding a grown man create a non-sexual relation? Have any of these sheiks ever watched porn? Men love breasts! They want to kiss them, lick them, suckle them, motorboat them...to assume that this would create a maternal feeling towards a grown man leaning down and sucking on a non-related woman’s breast is creepy.

Not only does this new rule disturb me as a woman, it is also logistically impossible to implement and keep track of. First off, not all women breast feed. You have to have just had a baby to do that, usually. Some women are incapable of producing breast milk. And, perhaps, oddly enough, they don’t want to share this sacred moment between mother and child with random, grown men who have teeth! Yikes!

When will the madness stop? Just another way to control women’s bodies, and confuse men into believing that women are nothing more than vessels to be used whenever they see fit.

If this was a fictional novel, one of the saucier female characters would invite a high and mighty sheik to suckle her breast, but secretly she would coat her nipple with a poisonous, undetectable salve. Then, boom! One sheik down! Who’s next? My guess is that would stop the invasion of the boobie-sucklers.

-----------------------------------------------------------
“സൈനബ് ബിന്ത് ഉമ്മുസല്‍മയില്‍നിന്നും ഉദ്ധരിക്കുന്നു. :ഉമ്മുസല്‍മ ആയിശയോടു പറഞ്ഞു: നിങ്ങളുടെ സമീപം യുവാക്കളായ ഭൃത്യന്മാര്‍ പ്രവേശിക്കുന്നു. അത്തരക്കാര്‍ എന്റെ അടുത്തു വരുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ആയിശ ചോദിച്ചു: ‘നിങ്ങള്‍ക്കു നബിയില്‍ ഉത്തമ മാതൃകയില്ലേ?’ അവര്‍ തുടര്‍ന്നു .അബൂഹുദൈഫയുടെ ഭാര്യ നബിയോടു പറഞ്ഞു: സാലിം എന്റെ അടുത്തു പ്രവേശിക്കുന്നു. അവന്‍ ഒരു യുവാവാണ്. അബൂഹുദൈഫക്ക് ഇതത്ര രുചിക്കുന്നില്ല.’ നബി പറഞ്ഞു: “നിന്റെ സമീപത്തു വരുന്നത് അനുവദനീയമാകാന്‍ അവന്നു നീ മുല കൊടുക്കുക.”
‘നബി സുഹൈലിന്റെ പുത്രി സഹ്ലയോട് സാലിമിനു മുലയൂട്ടാന്‍ കല്‍പ്പിക്കുകയും അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ അവര്‍ സാലിമിനെ പുത്രനായി കണക്കാക്കി. ... പിന്നീട് ആയിശയും തന്റെ അരികില്‍ പ്രവേശിക്കാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരോട് ഈ രീതി അനുവര്‍ത്തിക്കാന്‍ തുടങ്ങി
അവര്‍ തന്റെ സഹോദരി ഉമ്മുകുത്സൂമിനോടും അവരുടെ സഹോദരീ പുത്രികളോടും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ അരികില്‍ പ്രവേശിപ്പിക്കുവാന്‍ ഇതേ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. “ (ഫിഖ് ഹുസ്സുന്ന- പേ. 93,94. IPH)
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്കു ഡ്രൈവിങ് നിഷിദ്ധമാണ്. വീട്ടില്‍ രക്തബന്ധമില്ലാത്തവരെ ഡ്രൈവര്‍മാരായി നിയമിക്കുന്നതും നിയമവിരുദ്ധമാണ്. ഇത് പ്രായോഗിക ജീവിതത്തില്‍ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നത്തിന് ഇസ്ലാമിക ശരീ അത്തു നിര്‍ദേശിക്കുന്ന പരിഹാരമാണ് ഡ്രൈവര്‍മാര്‍ക്ക് അമ്മിഞ്ഞ കൊടുക്കുക എന്നത് !
കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ “ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും” എന്ന പുസ്തകത്തില്‍ ഒരു അദ്ധ്യായം എഴുതിയിട്ടുണ്ട്. അതു പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
സ്വന്തം ദത്തു പുത്രന്റെ ഭാര്യയോട് കാമാസക്തി തോന്നി എന്ന ഒറ്റക്കാരണത്താല്‍ ദത്തു സമ്പ്രദായം അനാചാരമാക്കി നിരോധിച്ച ഒരു "ദൈവദൂതനാണ് " ആ കാലത്തെ വൃത്തി കെട്ട ഈ ഗോത്ര സമ്പ്രദായമായ ത്തിനു അനുകൂലമായി വിധി നല്‍കിയത്. ഈ കാലത്തും “നബിചര്യ” മാത്രം അവലംബമാക്കി ഇത്തരം വഷളത്തരങ്ങള്‍ക്കു ഫത്വ നല്‍കുന്ന മനുഷ്യക്കോലങ്ങളെയോര്‍ത്തു ലജ്ജിക്കാം !!!

Saturday, May 8, 2010

പരിണാമത്തെ കുറിച്ച് പുതിയ ലേഖനപരംബര ഇവിടെ ആരംഭിക്കുന്നു.

മനുഷ്യ പരിണാമം: ശാസ്ത്രദൃഷ്ടിയില്‍

രാജു വാടാനപ്പള്ളി

ഭൂമിയില്‍ മനുഷ്യന്‍ എന്ന ജീവിയുടെ ആവിര്‍ഭാവം എങ്ങനെയായിരുന്നു ? റെഡിമെയ്ഡ് ഉത്തരങ്ങളുമായി മതങ്ങള്‍ മുന്നിലുണ്ട്. അവ പറയുന്നു; മനുഷ്യനെ മാത്രമല്ല ഭൂമിയിലെ സകലമാന ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്. അതും ഇന്നു കാണുന്ന അതേ രൂ‍പത്തില്‍ . ദൈവം ജീവികളെ സൃഷ്ടിച്ചതിനു ശേഷം അവയുടെ ആകാരത്തില്‍ അല്‍പ്പം പോലും മാറ്റം വന്നിട്ടില്ലത്രേ . ഇതില്‍ വിശേഷ ജീവിയായ മനുഷ്യനെ ദൈവം തന്റെ രൂപത്തില്‍ തന്നെയാണു സൃഷ്ടിച്ചത്. ഇത് മനുഷ്യോല്‍പ്പത്തിയെ സംബന്ധിച്ച മതത്തിന്റെ വ്യാഖ്യാനമാണ്. കഴിഞ്ഞ 3000 വര്‍ഷങ്ങള്‍ക്കിപ്പുറം സംഘടിത മതങ്ങളുടെ ആവിര്‍ഭാവത്തോടെ ഇത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലവിലിരിക്കുന്നു. എന്നാല്‍ മതങ്ങള്‍ പറയുന്ന ഈ അറിവിനെ അംഗീകരിക്കാത്തവരോ വിശ്വസിക്കാത്തവരോ ആയി ഒട്ടനവധി പേരുണ്ട്. അവരുടെ മുന്നില്‍ മറ്റൊരു വഴി തുറന്നു കിടക്കുന്നു. അത് പരിണാമശാസ്ത്രം തെളിവുകള്‍ സഹിതം കാണിച്ചു തരുന്ന വഴിയാണ്., അത് പറയുന്നു; മനുഷ്യന്‍ മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളും ഇന്നു കാണുന്ന അതേ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല ; മറിച്ച് ഇന്നു കാണുന്ന രൂപത്തിലേക്ക് , അവയുടെ പൂര്‍വ്വരൂപങ്ങളില്‍നിന്ന് ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെ നടന്ന മാറ്റത്തിന്റെ ഫലമായി ആയിത്തീര്‍ന്നതാണ് എന്ന്. ഈ ആയിത്തീരല്‍ എന്ന പ്രക്രിയ യാണ് പരിണാമം. അതാണ് എവല്യൂഷണറി ബയോളജി. ദൈവത്തെ വിശ്വസിക്കാത്തവര്‍ക്ക് മനുഷ്യന്റെ ഉല്‍പ്പത്തിയെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കുന്ന ശാസ്ത്രശാഖ.



ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ജീവികളും ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായ ജീവികളും -ഉദാ: ദിനോസര്‍ - പരസ്പരം ബന്ധിതമാണ്. ഒന്നില്‍ നിന്ന് ക്രമേണ മറ്റൊന്നു രൂപം കൊള്ളുന്നു. ഭൂമിയില്‍ ആദ്യമുണ്ടായ ജൈവരൂപത്തിന്റെ പില്‍ക്കാല പ്രതിനിധികളാണു നമ്മളെല്ലാം. ഒരു ജീവി വിഭാഗത്തില്‍നിന്ന് മറ്റൊരു ജീവിവിഭാഗം ക്രമേണ ഉണ്ടാകുന്നു എന്നതിന് , അല്ലെങ്കില്‍ ഒന്നു ക്രമേണ മറ്റൊന്നായി തീരുന്നു എന്നതിന് അമ്പരപ്പിക്കുന്ന ഒരു ഉദാഹരണം പറയാം . തിമിംഗലം ഒരു കടല്‍ ജീവിയാണ്. ; സസ്തനിയുമാണ്. എന്നാല്‍ അതിന്റെ ഉല്‍പ്പത്തി കരയില്‍ നാലു കാലില്‍ നടന്നിരുന്ന ഒരു സസ്തനിയില്‍ നിന്നാണ്. ഹിപ്പൊ പൊട്ടാമസിന്റെ ഒരു അടുത്ത ബന്ധുവില്‍ നിന്നാണ് 5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് തിമിംഗലം പരിണമിച്ചത്. !

ഒരു വലിയ വൃക്ഷത്തെ സങ്കല്‍പ്പിക്കുക. വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വടവൃക്ഷം. അതിന് അനേകമനേകം ശാഖോപശാഖകളുണ്ട്. അതിന്റെ മണ്ണോടു ചേര്‍ന്നു നില്‍ക്കുന്ന ഭാഗം , ആദ്യത്തെ ജൈവരൂപമാണെങ്കില്‍ , അതിന്റെ ഏറ്റവും മുകളറ്റത്തു കാണുന്ന ഒരു കൊച്ചു കൊമ്പ്, അതാണു മനുഷ്യന്‍ . ആ കൊമ്പ് തനിയെ ആകാശത്തു നില്‍ക്കില്ല. അതു മറ്റു ശാഖകളുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. അല്ലെങ്കില്‍ മറ്റു പല ശാഖകളില്‍നിന്നുമാണ് പ്രസ്തുത ശാഖ ഉണ്ടാകുന്നത്. ഈ ആദ്യ ജൈവ രൂപത്തില്‍നിന്ന് മനുഷ്യന്‍ എന്ന ശാഖയിലേക്കെത്തുവാന്‍ 400 കോടി വര്‍ഷം എടുത്തു. 400 കോടി വര്‍ഷം മുമ്പാണു ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചത്. നമുക്കു കിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവാംശമടങ്ങിയ പാറകള്‍ ഗ്രീന്‍ലാന്‍ഡിലെ അകീലിയ ദ്വീപില്‍നിന്നാണ്. 1995ല്‍ കാലിഫോര്‍ണിയയിലെ Scripps Institute Of Oceanographyയിലെ Gustaf Arrhenius ഉം സംഘവും കൂടി കണ്ടു പിടിച്ചു. ഇതിലടങ്ങിയിരുന്ന ജൈവാംശങ്ങലുടെ പ്രായം 385 കോടി വര്‍ഷമാണ്. ഇതനുസരിച്ച് ജീവശാസ്ത്രകാരന്മാര്‍ കണക്കു കൂട്ടിയെടുത്തു ; ഭൂമിയില്‍ കഴിഞ്ഞ 400 കോടി വര്‍ഷങ്ങള്‍ക്കു ശേഷം എപ്പോഴോ ജീവന്‍ ആവിര്‍ഭവിച്ചു എന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ദൈവം ഈ കാലഘട്ടത്തില്‍ മനുഷ്യനെ സൃഷ്ടിച്ചില്ല? ആറു ദിവസം കൊണ്ടാണല്ലോ ദൈവം തന്റെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ചത് ! 350 കോടി വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു മനുഷ്യ ഫോസില്‍ കണ്ടെത്തിയാല്‍ പരിണാമവാദം പൊളിഞ്ഞു. മാത്രമല്ല , ദൈവം എന്നതു സത്യമാണെന്നു തെളിയുകയും ചെയ്യും. എന്നാല്‍ അങ്ങനെ സംഭവിക്കില്ല. കാര്യങ്ങള്‍ നടന്നത് വേറെ വിധത്തിലാണ്.

Wednesday, April 14, 2010

അയല മുറിച്ചാല്‍ എത്ര കഷണം ?

ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് സാറുമായി ഞാന്‍ ഇന്നലെ വിശദമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെ നേരില്‍ പരിചയമില്ല. അദ്ദേഹം പലരും പ്രചരിപ്പിക്കുന്നതു പോലെ ഒരു യുക്തിവാദിയല്ല. തികഞ്ഞ ഈശ്വരവിശ്വാസിയും പള്ളിയിലെ മോറല്‍ ക്ലാസ്സിനു പാഠം തയ്യാറാക്കുന്ന വ്യക്തിയുമാണ്.

വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:
ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നനം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.

പി എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്. ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്. ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ ”

ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് സാര്‍ അതില്‍ കഥാപാത്രത്തിനു ഒരു പേരു നല്‍കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്‍ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര്‍ ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല. എല്ലാ ചിഹ്ന്നങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പാസേജ് എന്ന നിലയിലാണ് ഇതു തെരഞ്ഞെടുത്തത്.

ഈ കാര്യങ്ങള്‍ ബന്ധപ്പെട്ടവരോടൊക്കെ വിശദീകരിച്ചു. പത്രക്കാരോടും പറഞ്ഞു. പക്ഷെ എല്ലാവരും കൂടി തന്നെ തെറ്റിദ്ധരി‍ക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണു ചെയ്തത്.

ഈ വിശദീകരണം തൃപ്തികരമായി തോന്നി.

മുഹമ്മദ് എന്നു കേള്‍ക്കുമ്പോഴേക്കും കയറു പൊട്ടിക്കുന്ന പോത്തുകളോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ