രാജു വാടാനപ്പള്ളി
ഭൂമിയില്‍ മനുഷ്യന് എന്ന ജീവിയുടെ ആവിര്‍ഭാവം എങ്ങനെയായിരുന്നു ? റെഡിമെയ്ഡ് ഉത്തരങ്ങളുമായി മതങ്ങള്‍ മുന്നിലുണ്ട്. അവ പറയുന്നു; മനുഷ്യനെ മാത്രമല്ല ഭൂമിയിലെ സകലമാന ജീവികളെയും ദൈവം സൃഷ്ടിച്ചതാണ്. അതും ഇന്നു കാണുന്ന അതേ രൂപത്തില്‍ . ദൈവം ജീവികളെ സൃഷ്ടിച്ചതിനു ശേഷം അവയുടെ ആകാരത്തില്‍ അല്‍പ്പം പോലും മാറ്റം വന്നിട്ടില്ലത്രേ . ഇതില്‍ വിശേഷ ജീവിയായ മനുഷ്യനെ ദൈവം തന്റെ രൂപത്തില്‍ തന്നെയാണു സൃഷ്ടിച്ചത്. ഇത് മനുഷ്യോല്പ്പത്തിയെ സംബന്ധിച്ച മതത്തിന്റെ വ്യാഖ്യാനമാണ്. കഴിഞ്ഞ 3000 വര്‍ഷങ്ങള്‍ക്കിപ്പുറം സംഘടിത മതങ്ങളുടെ ആവിര്‍ഭാവത്തോടെ ഇത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലവിലിരിക്കുന്നു. എന്നാല്‍ മതങ്ങള്‍ പറയുന്ന ഈ അറിവിനെ അംഗീകരിക്കാത്തവരോ വിശ്വസിക്കാത്തവരോ ആയി ഒട്ടനവധി പേരുണ്ട്. അവരുടെ മുന്നില്‍ മറ്റൊരു വഴി തുറന്നു കിടക്കുന്നു. അത് പരിണാമശാസ്ത്രം തെളിവുകള്‍ സഹിതം കാണിച്ചു തരുന്ന വഴിയാണ്., അത് പറയുന്നു; മനുഷ്യന് മാത്രമല്ല, ഭൂമിയിലെ സകലമാന ജീവികളും ഇന്നു കാണുന്ന അതേ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല ; മറിച്ച് ഇന്നു കാണുന്ന രൂപത്തിലേക്ക് , അവയുടെ പൂര്‍വ്വരൂപങ്ങളില്‍നിന്ന് ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെ നടന്ന മാറ്റത്തിന്റെ ഫലമായി ആയിത്തീര്‍ന്നതാണ് എന്ന്. ഈ ആയിത്തീരല്‍ എന്ന പ്രക്രിയ യാണ് പരിണാമം. അതാണ് എവല്യൂഷണറി ബയോളജി. ദൈവത്തെ വിശ്വസിക്കാത്തവര്‍ക്ക് മനുഷ്യന്റെ ഉല്‍പ്പത്തിയെ കുറിച്ച് വ്യക്തമായ ഉത്തരം നല്കുന്ന ശാസ്ത്രശാഖ.

ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ജീവികളും ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായ ജീവികളും -ഉദാ: ദിനോസര്‍ - പരസ്പരം ബന്ധിതമാണ്. ഒന്നില്‍ നിന്ന് ക്രമേണ മറ്റൊന്നു രൂപം കൊള്ളുന്നു. ഭൂമിയില്‍ ആദ്യമുണ്ടായ ജൈവരൂപത്തിന്റെ പില്ക്കാല പ്രതിനിധികളാണു നമ്മളെല്ലാം. ഒരു ജീവി വിഭാഗത്തില്‍നിന്ന് മറ്റൊരു ജീവിവിഭാഗം ക്രമേണ ഉണ്ടാകുന്നു എന്നതിന് , അല്ലെങ്കില്‍ ഒന്നു ക്രമേണ മറ്റൊന്നായി തീരുന്നു എന്നതിന് അമ്പരപ്പിക്കുന്ന ഒരു ഉദാഹരണം പറയാം . തിമിംഗലം ഒരു കടല്‍ ജീവിയാണ്. ; സസ്തനിയുമാണ്. എന്നാല്‍ അതിന്റെ ഉല്‍പ്പത്തി കരയില്‍ നാലു കാലില്‍ നടന്നിരുന്ന ഒരു സസ്തനിയില്‍ നിന്നാണ്. ഹിപ്പൊ പൊട്ടാമസിന്റെ ഒരു അടുത്ത ബന്ധുവില്‍ നിന്നാണ് 5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് തിമിംഗലം പരിണമിച്ചത്. !
ഒരു വലിയ വൃക്ഷത്തെ സങ്കല്‍പ്പിക്കുക. വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഒരു വടവൃക്ഷം. അതിന് അനേകമനേകം ശാഖോപശാഖകളുണ്ട്. അതിന്റെ മണ്ണോടു ചേര്‍ന്നു നില്ക്കുന്ന ഭാഗം , ആദ്യത്തെ ജൈവരൂപമാണെങ്കില്‍ , അതിന്റെ ഏറ്റവും മുകളറ്റത്തു കാണുന്ന ഒരു കൊച്ചു കൊമ്പ്, അതാണു മനുഷ്യന് . ആ കൊമ്പ് തനിയെ ആകാശത്തു നില്‍ക്കില്ല. അതു മറ്റു ശാഖകളുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. അല്ലെങ്കില്‍ മറ്റു പല ശാഖകളില്‍നിന്നുമാണ് പ്രസ്തുത ശാഖ ഉണ്ടാകുന്നത്. ഈ ആദ്യ ജൈവ രൂപത്തില്‍നിന്ന് മനുഷ്യന് എന്ന ശാഖയിലേക്കെത്തുവാന്‍ 400 കോടി വര്‍ഷം എടുത്തു. 400 കോടി വര്‍ഷം മുമ്പാണു ഭൂമിയില്‍ ജീവന് ആവിര്‍ഭവിച്ചത്. നമുക്കു കിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവാംശമടങ്ങിയ പാറകള്‍ ഗ്രീന്‍ലാന്‍ഡിലെ അകീലിയ ദ്വീപില്‍നിന്നാണ്. 1995ല്‍ കാലിഫോര്‍ണിയയിലെ Scripps Institute Of Oceanographyയിലെ Gustaf Arrhenius ഉം സംഘവും കൂടി കണ്ടു പിടിച്ചു. ഇതിലടങ്ങിയിരുന്ന ജൈവാംശങ്ങലുടെ പ്രായം 385 കോടി വര്‍ഷമാണ്. ഇതനുസരിച്ച് ജീവശാസ്ത്രകാരന്മാര് കണക്കു കൂട്ടിയെടുത്തു ; ഭൂമിയില്‍ കഴിഞ്ഞ 400 കോടി വര്‍ഷങ്ങള്‍ക്കു ശേഷം എപ്പോഴോ ജീവന് ആവിര്‍ഭവിച്ചു എന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ദൈവം ഈ കാലഘട്ടത്തില്‍ മനുഷ്യനെ സൃഷ്ടിച്ചില്ല? ആറു ദിവസം കൊണ്ടാണല്ലോ ദൈവം തന്റെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ചത് ! 350 കോടി വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു മനുഷ്യ ഫോസില്‍ കണ്ടെത്തിയാല്‍ പരിണാമവാദം പൊളിഞ്ഞു. മാത്രമല്ല , ദൈവം എന്നതു സത്യമാണെന്നു തെളിയുകയും ചെയ്യും. എന്നാല്‍ അങ്ങനെ സംഭവിക്കില്ല. കാര്യങ്ങള്‍ നടന്നത് വേറെ വിധത്തിലാണ്.
"ഒരു ജീവി വിഭാഗത്തില്‍നിന്ന് മറ്റൊരു ജീവിവിഭാഗം ക്രമേണ ഉണ്ടാകുന്നു എന്നതിന് , അല്ലെങ്കില്‍ ഒന്നു ക്രമേണ മറ്റൊന്നായി തീരുന്നു എന്നതിന് അമ്പരപ്പിക്കുന്ന ഒരു ഉദാഹരണം പറയാം . തിമിംഗലം ഒരു കടല്‍ ജീവിയാണ്. ; സസ്തനിയുമാണ്. എന്നാല്‍ അതിന്റെ ഉല്‍പ്പത്തി കരയില്‍ നാലു കാലില്‍ നടന്നിരുന്ന ഒരു സസ്തനിയില്‍ നിന്നാണ്. ഹിപ്പൊ പൊട്ടാമസിന്റെ ഒരു അടുത്ത ബന്ധുവില്‍ നിന്നാണ് 5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് തിമിംഗലം പരിണമിച്ചത്. !"
ReplyDeleteഹിപ്പൊപൊട്ടാമസിന്റെ അടുത്ത ബന്ധു എങ്ങനെ തിമിംഗലമായി മാറി?
അത് ചോദിക്കരുത്.
ചോദിക്കുന്നവന് വിശ്വാസിയാകും; ശാസ്ത്രബോധമില്ലാത്തവന് ആകും. അത് കൊണ്ട് മിണ്ടരുത്.
ചോദ്യം മതങ്ങളോട് മാത്രം.
ശാസ്ത്രത്തോട് ചോദ്യം വേണ്ടാ. ശാസ്ത്രത്തോട് ചോദ്യം ചോദിക്കുന്നത് അശാസ്ത്രീയമാണ്.
ഹിപ്പൊപൊട്ടാമസിന്റെ അടുത്ത ബന്ധു എന്ന പ്രയോഗം തന്നെ ഏറ്റവും വലിയ തട്ടിപ്പല്ലേ? ആ ജീവി എന്താണെന്നോ അതിന്റെ പ്രത്യേകത എന്താണെന്നോ ആര്‍ക്കും ഒരു ഊഹവുമില്ലല്ലോ. അപ്പോള്‍ പിന്നെ ഹിപ്പൊപൊട്ടാമസില് നിന്ന് പരിണമിച്ചുണ്ടായി എന്ന് പറഞ്ഞാല്‍ നേരിടേണ്ടി വരുന്ന എല്ലാ ചോദ്യങ്ങളില്‍ നിന്നും ഈ ഒരു അടുത്ത ബന്ധുവിന്റെ സഹായത്താല്‍ രക്ഷപ്പെടാം. അതാണ് പറഞ്ഞത്; യുക്തി വേണം, യുക്തി. ഇങ്ങനെ യുക്തി ഉപയോഗിക്കുന്നതിന്റെ പേരാകുന്നു യുക്തിവാദം.
"350 കോടി വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു മനുഷ്യ ഫോസില്‍ കണ്ടെത്തിയാല്‍ പരിണാമവാദം പൊളിഞ്ഞു. മാത്രമല്ല , ദൈവം എന്നതു സത്യമാണെന്നു തെളിയുകയും ചെയ്യും."
350 കോടി വര്‍ഷം പഴക്കമുള്ള ഒരു മനുഷ്യ ഫോസില്‍ കിട്ടിയാല്‍ ഇദ്ദേഹം ദൈവം ഉണ്ടെന്ന് അംഗീകരിക്കുമത്രേ. ഇതില്‍ പരം ഒരു വങ്കത്തം വേറെയെന്താണുള്ളത്? 350 കോടി വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസില്‍ കിട്ടിയാല്‍ അത് ദൈവാസ്തിക്യത്തിന്റെ തെളിവാകില്ല. മറിച്ച് 350 കോടി കൊല്ലം മുമ്പ് മനുഷ്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവേ ആകുന്നുള്ളു. എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ഇത് ദൈവമുണ്ടെന്നതിന്റെ തെളിവാണെന്ന് യുക്തിവാദി പറയുന്നു. ഇതാണ് യുക്തിവാദം.
jabbaariyan thoughts !
ReplyDelete400 കോടി വര്‍ഷങ്ങള്‍ക്കു ശേഷം എപ്പോഴോ ജീവന് ആവിര്‍ഭവിച്ചു എന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ദൈവം ഈ കാലഘട്ടത്തില്‍ മനുഷ്യനെ സൃഷ്ടിച്ചില്ല? ആറു ദിവസം കൊണ്ടാണല്ലോ ദൈവം തന്റെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ചത് ! 350 കോടി വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു മനുഷ്യ ഫോസില്‍ കണ്ടെത്തിയാല്‍ പരിണാമവാദം പൊളിഞ്ഞു."""
>>>>
ബഹു. യുക്തിവാദി,
യുക്തിവാധിയുടെ ദൈവ സങ്കല്പ്പത്തിന് സത്യത്തില്‍ മറുപടിയില്ല.
ഖുറാന്, മനുഷ്യനോടാണ് സംസാരിക്കുന്നത്. അതായത് വായിച്ചാല്‍ മനസ്സിലാകും, അതിന്റെ എല്ലാ വിവരണങ്ങളും മനുഷ്യന്റെ ഉള്കാഴ്ച്ചക്കും അനുഭവത്തിലും വരുന്ന കാര്യങ്ങളാണ് ഉധാഹരിക്കുന്നതും, വ്യക്തമാക്കുന്നതും.
വര്‍ഷത്തിന്റെയും, മാസത്തിന്റെയും കാര്യങ്ങള്‍ എടുക്കാം. ഖുറാന് ഇങ്ങിനെ വ്യക്തമാക്കുന്നു. അവ സൂര്യനും, ചന്ദ്രനും മനുഷ്യന് വര്‍ഷങ്ങളും, മാസങ്ങളും നിര്‍ണയിക്കാനുള്ള അടയാലങ്ങലാകുന്നു. (സൃഷ്ടാവിന് വര്‍ഷവും, മാസവും ഇല്ല, ഗാലക്സികള്‍ മുഴുവന്‍ സൃഷ്ടിയായിരിക്കെ അതിനുപരിയായ ഒരു ശക്തിയാണ് അതിന്റെ സൃഷ്ടാവ് എന്നിരിക്കെ, യുക്തിവാധതിന്റെ ബുദ്ധി വര്‍ക്ക് ചെയ്യാത്തതാണ് ഈ വാദത്തിന്റെ കുഴപ്പം എന്ന് മനസ്സിലാക്കാന്‍ കഴിയും. സൂര്യനും, ചന്ദ്രനും മീതെയാണ് ഒരു മനുഷ്യന് എങ്കില്‍, ആ വ്യക്തിക്കെങ്ങിനെ ദിവസവും, വര്‍ഷവും, അനുഭവപെടും. ! അതുകൊണ്ട് മനുഷ്യന് ഇത്ര വര്‍ഷങ്ങള്‍ക്കു മുംപുണ്ടായില്ല എന്നത് മനുഷ്യന്റെ സമയത്തില്‍ നിന്ന് കൊണ്ടുള്ള ഫീലിംഗ് മാത്രമാണ്. സൃഷ്ടാവ് കാലത്തിനും, സമയത്തിനും അതീതനാണ്. വെറും പധാര്തത്തിന്റെ adisthaanathil മാത്രം chinthikkunna yukthivaadhikku ithonnum manassilaakanamennu shaadyam pidikkaruthu. veruthe mattullavarude samayam kalayalle.
ശ്രീ കെ. കെ ആലിക്കോയയോട്
ReplyDeleteതാങ്കൾ ഉണക്കസ്രാവുകളെ മാർക്കറ്റിൽ വില്ക്കാൻ വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവും. ഇല്ലെങ്കിൽ ഒന്നു കാണണം. അവയുടെ മുൻ ചിറകിനടിയിൽ തൂങ്ങി നില്ക്കുന്ന ഒരു ചെറിയ കോലു കാണാം. ഇതൊന്നു വിശദമായി പരിശോധിച്ചിട്ട് പറയണം ഇതെന്ത് ഉപയോഗമാണ് ഈ ജീവിക്ക് നല്‍കുന്നത് എന്ന്? എന്നിട്ട് ഡാർവിൻ തന്റെ ഗ്രന്ഥത്തിൽ (evolution) ചോദിച്ച ഉപയോഗം നഷ്റ്റപ്പെട്ട ഇമ്മാതിരി അവയവങ്ങളെ പറ്റി ഒന്ന് സൃഷ്റ്റിവാദപരമായി വിശദീകരിക്കണം. അപേക്ഷയാണ്
ഇത് രണ്ട് കാലുകളാണ് ഉണങ്ങി ചുരുങ്ങി വീഴാറായ അവയിൽ ഇപ്പോഴും അഞ്ച് വിരലുകളുണ്ട്
ReplyDeleteഇത് കരയിൽ നിന്ന് വെള്ളത്തിലേക്ക് ഒരു ജീവി മാറിയതിന്റെ അസ്സൽ തെളിവാണ്
ReplyDeleteഎന്റെ നിരീക്ഷണത്തിൽ തന്നെ ഇത്തരം ധാരാളം തെളിവുകൾ ച്റ്റുപടും കണ്ടെത്താനായിട്ടുണ്ട്.
പരിണാമം കാലത്തിലും സ്തലത്തും വളരെ വിശാലമായതാണ്. അത് കുറഞ്ഞകാലം കൊണ്ടോ ഒറ്റവാക്കുകൊണ്ടോ വിശദീകരിക്കാനാവില്ല.
അല്ലെങ്കിൽ, മുസ്ലിംഗൾ പരിണാമത്തെ തൊണ്ണൂർ ശതമാനവും അംഗീകരിച്ചിട്ടുണ്ട്. അതിനുള്ള തെളിവുകൾ പിന്നീട് തരാം
യുക്തിവിചാരം
ReplyDeletecharvakam said...
ReplyDeleteഇത് കരയിൽ നിന്ന് വെള്ളത്തിലേക്ക് ഒരു ജീവി മാറിയതിന്റെ അസ്സൽ തെളിവാണ്
എന്റെ നിരീക്ഷണത്തിൽ തന്നെ ഇത്തരം ധാരാളം തെളിവുകൾ ച്റ്റുപടും കണ്ടെത്താനായിട്ടുണ്ട്.
പരിണാമം കാലത്തിലും സ്തലത്തും വളരെ വിശാലമായതാണ്. അത് കുറഞ്ഞകാലം കൊണ്ടോ ഒറ്റവാക്കുകൊണ്ടോ വിശദീകരിക്കാനാവില്ല.
= കരയില്‍ നിന്ന് കടലിലേക്കോ അതോ കടലില്‍ നിന്ന് കരയിലേക്കോ; പരിണാമത്തിന്റെ ഗതി എങ്ങനെയായിരുന്നു?
വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്. അത്ര തന്നെ; അല്ലേ?
താങ്കൾ ഇപ്പോഴും രേഖീയ പരിണാമത്തിലാണ് വിശ്വസിക്കുന്നതെന്ന് തോന്നുന്നു. അത് ശാസ്ത്രം എന്നോ തള്ളിക്കലഞ്ഞതാണ്. ജീവികൾ കരയിൽ നിന്ന് കടലിലേക്ക് മാറരുത് എന്ന് എന്തിനാണ് വാശിപിടിക്കുന്നത്? ആദ്യകാല ജീവികൾ കടലിലായിരുന്നു ജീവിച്ചത് എന്നത് കൊണ്ടാണോ? താങ്കൾ നേരത്തെ തിമിങ്ങളങ്ങളുടെ കാര്യം പറഞ്ഞുകണ്ടു. ആ ജീവിയുടെ കുഞ്ഞുങ്ങൾക്ക് ഇപ്പോശ്ശ്ഹും നാല് അടിയോളം നീളമുള്ള കാലുകൾ കാണാറുണ്ട്.
ReplyDeleteഅതൊക്കെ രണ്ടാമത്തെ കാര്യമാണ്. ഞാൻ ചൂണ്ടിക്കാട്ടിയ തെളിവുകൾ പരിണാമത്തെ സാധൂകരിക്കുന്നതാണെന്ന് താങ്കൾ സമ്മതിക്കുന്നുണ്ടോ? എന്റെ ബ്ളോഗിൽ തീർച്ചയായും സൃഷ്ടിവാദികൾക്ക് ഒരു മറുപടി ഞാൻ എഴുതുന്നുണ്ട്.
ReplyDeleteസൃഷ്ടിവാദികൾക്ക് ഒരു മറുപടി see charvakam
ReplyDelete